സ്വപ്‌ന സുരേഷിനെ ഐടി വകുപ്പില്‍ നിയമിച്ചത് തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് ഐടി വകുപ്പില്‍ ജോലിക്ക് കയറിയത് തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താണ് ഉണ്ടായതെന്ന കാര്യത്തില്‍ വ്യക്തത വരുത്തും. കുറ്റവാളികള്‍ക്ക് ഒളിക്കാനുള്ള താവളമല്ല മുഖ്യമന്ത്രിയുടെ ഓഫീസെന്ന് കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് വ്യക്തമായതാണ്.
സ്വര്‍ണക്കടത്ത് കണ്ടുപിടിക്കുന്നതിന് നേതൃത്വം വഹിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. കുറ്റകൃത്യത്തിന് പിന്നുള്ള പ്രധാന ആസൂത്രകരെ കുറിച്ച് അന്വേഷണ സംഘത്തിന് കൃത്യമായ വിവരം ലഭിച്ചുവെന്നാണ് പുറത്തുവരുന്ന സൂചന. അവരെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാന്‍ അന്വേഷണ സംഘത്തിനാകും എന്നുതന്നെയാണ് വിശ്വസിക്കുന്നത്.
എന്തെങ്കിലുമൊരു കാര്യമുണ്ടായാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയെയും കുടുക്കാന്‍ വല്ല വഴിയുമുണ്ടോ എന്ന് ആലോചിച്ചാണ് ചിലരിവിടെ നടക്കുന്നത്. അതിന്റെ ഭാഗമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആരോപണ ം വന്നത്.