Thursday, January 9, 2025
National

തിഹാർ, മണ്ടോളി, രോഹിണി ജലിലുകളിൽ നിന്ന് 107 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു; തടവുകാർക്ക് ലഭിക്കുന്നത് നിയമവിരുദ്ധ സൗകര്യങ്ങൾ

ഡൽഹിയിലെ ജയിലുകളിൽ തടവുകാർക്ക് നിയമവിരുദ്ധ സൗകര്യങ്ങൾ ലഭ്യമാകുന്നതായി കണ്ടെത്തൽ. തീഹാർ അടക്കമുള്ള ജയിലുകളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തിഹാർ, മണ്ടോളി, രോഹിണി ജലിലുകളിൽ നിന്ന് 107 മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും 5 ജീവനക്കാരെ സസ് പെൻഡ് ചെയ്യുകയും ചെയ്തു.

ജയിലിലാകുന്ന മന്ത്രിയ്ക്ക് മാത്രമല്ല കൈയിൽ കാശുള്ള ആർക്കും ഡൽഹിയിലെ ജയിലുകളിൽ സുഖവാസം നടത്താം. തീഹാർ അടക്കമുള്ള ജയിലുകളിൽ പ്രത്യേക സംഘം നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെടുത്തത് മൊബൈൽ ഫോൺ മുതൽ റൂം ഹീറ്റർ ഉൾപ്പടെയുള്ള പാചക സാധനങ്ങൾ വരെയാണ്. തീഹാർ ജയിലിൽ നടത്തിയ പരിശോധനയിൽ പല സെല്ലുകളിലും പണം വാങ്ങിയാണ് ജീവനക്കാർ സൗകര്യങ്ങൾ ചെയ്ത് നൽകിയതെന്ന് വ്യക്തമായി.

ജീവനക്കാരുടെ പങ്ക് വെളിച്ചത്ത് വരുന്ന തെളിവുകൾ വിലയിരുത്തി കർശന നടപടി ഉണ്ടാകുമെന്ന് ജയിൽ ഡി.ജി വ്യക്തമാക്കി. മണ്ടോളി ജയിലിൽ നടത്തിയ പരിശോധനയിൽ ജീവനക്കാർ കൈകൂലി വാങ്ങിയതെന്റെ തെളിവുകൾ അടക്കം ലഭിച്ചു. 5 ജീവനക്കാരെ ആണ് ഇതിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. വരും ദിവസ്സങ്ങളിലും ജയിലുകളിലെ ക്രമവിരുദ്ധ പ്രപർത്തനങ്ങൾക്ക് എതിരെ കർശന നടപടികൾ ഉണ്ടാകും എന്ന് ലഫ്റ്റനന്റ് ഗവർണ്ണർ നിയോഗിച്ച പ്രത്യേക സംഘം സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *