പൈലറ്റുമാർ സഹായം തേടിയില്ല: കുനൂർ ഹെലികോപ്റ്റർ അപകടത്തിലെ അന്വേഷണ റിപ്പോർട്ട്
പൈലറ്റുമാർ സഹായം തേടിയില്ല: കുനൂർ ഹെലികോപ്റ്റർ അപകടത്തിലെ അന്വേഷണ റിപ്പോർട്ട്
കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ പൈലറ്റുമാർ സഹായം തേടിയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഹെലികോപ്റ്റർ മേഘങ്ങൾക്കിടയിൽപ്പെടുകയും കുന്നിലിടിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഇന്നലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കൈമാറി. എയർമാർഷൻ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സംയുക്ത സേനാ അന്വേഷണ സംഘമാണ് റിപ്പോർട്ട് കൈമാറിയത്. അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും അടക്കം 13 പേർ മരിച്ചിരുന്നു
ഹെലികോപ്റ്റർ യാത്രക്കടക്കം നിലവിലുള്ള പ്രോട്ടോക്കോളിൽ വരുത്തേണ്ട മാറ്റങ്ങളും അന്വേഷണ സമിതി റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് പുറത്തുവിടുമോയെന്ന കാര്യം പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.