ജമ്മുകാശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ക്ക് വീരമൃത്യു
ജമ്മുകാശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ക്ക് വീരമൃത്യു. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്നലെ രാവിലെയാണ് കുല്‍ഗാമിലെ വനമേഖലയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.
ഹലാന്‍ വനമേഖലയിലാണ് ഭീകരുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. പോലീസിന്റെയും ആര്‍ആര്‍ആറിന്റെയും സംയുക്ത തിരച്ചിലിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
മേഖലയില്‍ സംയുക്ത സേന ഭീകരര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ ഭീകരര്‍ ഈ മേഖലയില്‍ ഉണ്ടെന്ന വിവരം സേനയ്ക്ക് ലഭിച്ചു. കൂടുതല്‍ സേനയെ മേഖലയില്‍ വിന്യസിച്ചു.