പിന്തുടരുന്നത് മൂന്ന് പേരെ, ട്വിറ്റർ അക്കൗണ്ട് ഫോളോ ചെയ്യുന്നവർ 20 മില്യണ്‍ കടന്നു; ബിജെപി ഐടി സെൽ
ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം രണ്ട് കോടി പിന്നിട്ടു. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ രണ്ട് കോടി ഫോളോവേഴ്‌സ് കടന്നതായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ശനിയാഴ്ച ട്വീറ്റ് ചെയ്തു.
മൂന്ന് പേരെ മാത്രമാണ് ബിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എന്നിവരാണത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിവിധ പരിപാടികളുടെ ദൃശ്യങ്ങള്‍ പങ്കുവച്ച് കൊണ്ടാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം രണ്ട് കോടി പിന്നിട്ടതായി അമിത് മാളവ്യ അറിയിച്ചത്. ഐക്യത്തിന്റെയും ശക്തിയുടെയും പിന്തുണയുടെയും ഒരു പുതിയ അധ്യായം എഴുതുന്നു എന്നാണ് അദ്ദേഹം കുറിച്ചത്.
അതേസമയം, കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് തെരഞ്ഞെടുപ്പില്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു.