Thursday, January 9, 2025
National

‘എയ്‌റോ ഇന്ത്യ ഷോ’, ഫെബ്രുവരി 20 വരെ ബെംഗളൂരുവിൽ ഇറച്ചി കടകൾ അടച്ചിടും

കർണാടക തലസ്ഥാനമായ ബെംഗളൂരുവിലെ യെലഹങ്കയിൽ ഇറച്ചി കടകൾ അടച്ചിടാൻ ഉത്തരവ്. ഫെബ്രുവരി 20 വരെ ഇറച്ചി, കോഴി, മത്സ്യം എന്നിവ വിൽക്കുന്ന കടകൾ തുറക്കില്ല. ഫെബ്രുവരി 13 മുതൽ 17 വരെ വായുസേന നടത്തുന്ന ‘എയ്‌റോ ഇന്ത്യ ഷോയ്ക്ക്’ സുരക്ഷാ ഒരുക്കുന്നതിനാണ് നിരോധനം. വായുവിൽ പക്ഷികളുടെ പ്രവർത്തനം കുറയ്ക്കാൻ മാലിന്യ നിർമാർജന നടപടികളും ആരംഭിച്ചിട്ടുണ്ട്.

യെലഹങ്കയിലെ സ്‌റ്റേഷൻ എയ്‌റോസ്‌പേസ് സേഫ്റ്റി ആൻഡ് ഇൻസ്‌പെക്‌ഷൻ ഓഫീസർ, എയർഫോഴ്‌സ് സ്‌റ്റേഷനിലെ 10 കിലോമീറ്റർ ചുറ്റളവിൽ ഇറച്ചിക്കടകൾ അടച്ചിടാൻ ആവശ്യപ്പെട്ട് ജോയിന്റ് സെക്രട്ടറി ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക്കിന് (ബിബിഎംപി) കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ്. നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നത് അനുവദിക്കാമെന്നും പ്രസ്താവനയിൽ പറയുന്നു.

എയ്‌റോ ഇന്ത്യയുടെ സുരക്ഷ കണക്കിലെടുത്ത്, എയർഫീൽഡിന് സമീപമുള്ള പക്ഷികളുടെ പ്രവർത്തനം കുറയ്ക്കുന്നതിന് കർശനമായ മാലിന്യ നിർമാർജന നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എയർഫോഴ്സ് ബേസ് യെലഹങ്ക ഫെബ്രുവരി 13 മുതൽ ഫെബ്രുവരി 17 വരെ എയ്റോ ഇന്ത്യയ്ക്ക് ആതിഥേയത്വം വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *