ട്വിറ്റര്‍ ഇന്ത്യയിലും കൂട്ടിപ്പിരിച്ചുവിടല്‍; ചെലവ് ചുരുക്കാനെന്ന് സൂചന
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്റര്‍ ഇന്ത്യയുടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളിലാണ് കൂട്ടപ്പിരിച്ചുവിടല്‍. തങ്ങളെ പിരിച്ചുവിട്ടതായി നിരവധി ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.
ആഗോളതലത്തില്‍ തന്നെ ട്വിറ്റര്‍ ജീവനക്കാര്‍ പിരിച്ചുവിടല്‍ നേരിടുന്നതിനിടെയാണ് ട്വിറ്റര്‍ ഇന്ത്യയിലും കൂട്ടപ്പിരിച്ചുവിടല്‍ നടന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്റര്‍ ഇന്ത്യ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ട്വിറ്റര്‍ ഇന്ത്യയില്‍ ഏകദേശം 250 ജീവനക്കാരാണുള്ളത്. നാലാം തിയതി ട്വിറ്ററിന്റെ എല്ലാ ജീവനക്കാര്‍ക്കും ഒരു ഇ മെയില്‍ ലഭിക്കുമെന്നും ജോലിയില്‍ നിങ്ങള്‍ തുടരുമോ ഇല്ലയോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇ മെയിലില്‍ ഉണ്ടാകുമെന്നും അറിയിപ്പുണ്ടായിരുന്നു. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ സിഇഒ പരാഗ് അഗര്‍വാള്‍ ഉള്‍പ്പെടെയുള്ളവരെ തല്‍സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.