പിതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് മകന്‍; സംഭവം അങ്കമാലിയില്‍
എറണാകുളം അങ്കമാലിയില്‍ പിതാവിനെ മകന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു. എഴുപത് വയസുകാരനായ ദേവസിക്കാണ് വെട്ടേറ്റത്. മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ദേവസിയെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തലയില്‍ ചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. സംഭവത്തില്‍ ദേവസിയുടെ മകന്‍ ജൈജു(46)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.