എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രോസ്പെക്ടസിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും
ഈ വർഷത്തെ എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രോസ്പെക്ടസിൽ ഭേദഗതി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനെജ്മെന്റ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജി, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
വിദ്യാർത്ഥികളിൽ നിന്ന് നാല് വർഷത്തേക്കുള്ള ഫീസിന് തുല്യമായ ബാങ്ക് ഗ്യാരന്റി മുൻകൂർ വാങ്ങാൻ അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് മാത്രമായി കേന്ദ്രീകൃത കൗൺസിലിംഗ്, രണ്ട് റൗണ്ട് കൗൺസിലിംഗിന് ശേഷം ഒഴിവു വരുന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷനുള്ള അനുമതി തുടങ്ങിയവയും മാനേജ്മെന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.