പ്രതിരോധമേഖലയില്‍ സുപ്രധാന കുതിപ്പുമായി എഡി-1; 5000കി.മീ അകലെ വരെയുള്ള മിസൈലുകളെ തകര്‍ക്കാനാകും
5,000 കിലോമീറ്റര്‍ അകലെ നിന്ന് പോലുമുള്ള ശത്രുവിന്റെ ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്താനും നശിപ്പിക്കാനും ഇന്ത്യക്ക് സാധിക്കുമെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ). പുതുതായി വികസിപ്പിച്ച മിസൈല്‍ പ്രതിരോധ ഇന്റര്‍സെപ്റ്റര്‍ എഡി-1 വിക്ഷേപിച്ചതിന് പിന്നാലെയാണ് പ്രതികരണം. പ്രതിരോധമേഖലയില്‍ സുപ്രധാന കുതിപ്പാണ് എഡി-1ന്റെ വികാസത്തോടെയുണ്ടാകുന്നത്
ബാലിസ്റ്റിക് മിസൈല്‍ ഡിഫന്‍സ്ഷീല്‍ഡിന്റെ രണ്ടാം ഘട്ട വികസന പരിപാടിയുടെ ഭാഗമാണ് എഡി-1 മിസൈല്‍. ബാലിസ്റ്റിക് മിസൈലുകളും താഴ്ന്ന പറക്കുന്ന യുദ്ധവിമാനങ്ങളും എഡി-1ന് കണ്ടെത്തി നശിപ്പിക്കാനാകും.
‘2,000 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെ തകര്‍ക്കാനുള്ള ഫേസ് 1 ആണ് ആദ്യം വികസിപ്പിച്ചെടുത്തത്. പുതിയ പരീക്ഷണത്തോടെ 5,000 കിലോമീറ്റര്‍ സ്ട്രൈക്ക് റേഞ്ചിലെ ഏത് മിസൈലിനെയും തടയാന്‍ കഴിയും’. ഡിആര്‍ഡിഒ ചെയര്‍മാന്‍മപറഞ്ഞു.
ശത്രുക്കളുടെ ബാലിസ്റ്റിക് മിസൈലുകള്‍ നശിപ്പിക്കുന്നതില്‍ ഇന്ത്യയുടെ ഗണ്യമായ കുതിപ്പാണിത്. രാജ്യത്തെ ലക്ഷ്യമിട്ടുള്ള ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്താനായാല്‍ അവയെ ട്രാക്കുചെയ്യാനും ഇല്ലാതാക്കാനും ഇനി നമ്മുടെ പ്രതിരോധ സംവിധാനത്തിനാകും. 2025ഓടെ പ്രതിരോധ മേഖലയില്‍ കൂടുതല്‍ ശക്തിതെളിയിക്കുമെന്നും സമീര്‍ കാമത്ത് വ്യക്തമാക്കി.