Friday, January 10, 2025
National

അഗ്‌നിവീറിൽ വനിതകൾക്ക് 10% സംവരണം; ആദ്യ റിക്രൂട്ട്‌മെന്റ് നവംബറിൽ

അഗ്‌നിവീർ പദ്ധതിയിൽ വനിതാ സംവരണം നടപ്പാക്കുമെന്ന് ഇന്ത്യൻ വ്യോമസേന മേധാവി വികെ ചൗധരി. വ്യോമസേനയിൽ 10% സംവരണമാണ് ഏർപ്പെടുത്തുക. സംവരണത്തിന് ഈ വർഷം ജൂലൈയിലാണ് കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയത്. നവംബറിൽ അഗ്‌നിവീർ സ്‌കീം വഴിയുള്ള ആദ്യ ബാച്ച് വനിതാ സൈനികരുടെ റിക്രൂട്ട്‌മെന്റ് ആരംഭിക്കും.

അതേസമയം അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയിലൂടെ മിലിട്ടറി പൊലീസിൽ ചേരാൻ വനിതകളിൽനിന്നും അപേക്ഷ നേരത്തെ ക്ഷണിച്ചിരുന്നു. ബെംഗളൂരു റിക്രൂട്ടിങ് മേഖലാ ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ 2022 നവംബർ 1 മുതൽ 3 വരെ ബെംഗളുരു മനേക്ഷ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിക്രൂട്ട്മെന്റ് റാലിയിൽ കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ എന്നിവിടങ്ങളിലെ വനിതകൾക്ക് പങ്കെടുക്കാമെന്നാണ് അറിയിപ്പ്. അഗ്നിവീർ ജനറൽ ഡ്യൂട്ടി (സ്ത്രീകൾ) എന്ന എന്ന തസ്തികയിലേക്കാണ് ദിരഞ്ഞെടുക്കപ്പടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *