Friday, January 3, 2025
Kerala

7 ജില്ലയിലെ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി; ഓൺലൈൻ രജിസ്‌ട്രേഷൻ ഓഗസ്റ്റ് 5ന്

അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ ഓൺലൈൻ രജിസ്ട്രേഷൻ തീയതി മാറ്റി. ഓഗസ്റ്റ് 5 മുതൽ സെപ്തംബർ 03 വരെയാണ് ഓൺലൈൻ രജിസ്ട്രേഷൻ. www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. സാങ്കേതിക കാരണങ്ങളാലാണ് തീയതിയിൽ മാറ്റം വരുത്തിയതെന്ന് അറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്കായുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി 2022 നവംബർ 15 മുതൽ നവംബർ 30 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *