രാജ്യത്ത് 65 ലക്ഷത്തിലധികം കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 75,829 പുതിയ കേസുകൾ
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,829 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 65,49,374 ആയി ഉയർന്നു
940 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. രാജ്യത്തെ കൊവിഡ് മരണം 1,01,782 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9,37,625 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 83.84 ശതമാനമായി ഉയർന്നു
മഹാരാഷ്ട്രയിൽ 14,348 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 278 പേർ മരിച്ചു. കർണാടകയിൽ 9886 പേർക്കും തമിഴ്‌നാട്ടിൽ 5622 പേർക്കും ആന്ധ്രയിൽ 6224 പേർക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.