Sunday, January 5, 2025
Kerala

നിലപാട് മാറ്റി യുഡിഎഫ്: സർക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരം തുടങ്ങും

കൊവിഡ് വ്യാപനം കണക്കിലെടുത്ത് സർക്കാരിനെതിരായ പ്രത്യക്ഷ സമരം അവസാനിപ്പിക്കുകയാണെന്ന നിലപാടിൽ മലക്കം മറിഞ്ഞ് യുഡിഎഫ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരത്തിനിറങ്ങുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ അറിയിച്ചു. ഈ മാസം 12ന് നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ സമരം നടത്താനാണ് തീരുമാനം

 

സമരം അവസാനിപ്പിച്ചതിനെതിരെ കോൺഗ്രസിൽ പരസ്യ പ്രതികരണങ്ങൾ വന്നിരുന്നു. കെ മുരളീധരൻ ഉൾപ്പെടെ ഇതിനെ വിമർശിച്ചു. എന്നാൽ ജനതാത്പര്യം നോക്കിയാണ് സമരം നിർത്തിയതെന്നായിരുന്നു എം എം ഹസൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ നിലപാടിൽ നിന്നാണ് ഇപ്പോൾ പിന്നോട്ടു പോയിരിക്കുന്നത്.

അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന നിർദേശം പാലിക്കും. സമരം കാരണമാണ് കൊവിഡ് വ്യാപനമുണ്ടായതെന്ന് പറയുന്ന മുഖ്യമന്ത്രി തന്റെ മന്ത്രിമാർക്ക് എങ്ങനെ രോഗം വന്നു എന്നതിന് ഉത്തരം പറയണമെന്നും ഹസൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു

 

Leave a Reply

Your email address will not be published. Required fields are marked *