ഭവാനിപൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ മമതക്ക് ജയിച്ചേ മതിയാകൂ
പശ്ചിമ ബംഗാളിലെ ഭവാനിപൂർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മമതാ ബാനർജിയാണ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ മമതക്ക് ഇവിടെ ജയം അനിവാര്യമാണ്. സെപ്റ്റംബർ 30നാണ് വോട്ടെടുപ്പ്. ഒക്ടോബർ 3ന് വോട്ടെണ്ണൽ നടക്കും
നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മത്സരിച്ച മമതാ ബാനർജി എതിരാളിയായ സുവേന്ദു അധികാരിയോട് 1956 വോട്ടിന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഭവാനിപൂരിലെ എംഎൽഎയായ സൊവാൻദേബ് രാജിവെച്ചു. തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2011, 2016 വർഷങ്ങളിൽ ഭവാനിപൂരിലെ എംഎൽഎ ആയിരുന്നു മമത