മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച രാഹുല്‍; ഒടുവില്‍ വിധി അനുകൂലം; വെറുപ്പിനെതിരെയുള്ള സ്‌നേഹത്തിന്റെ വിജയമെന്ന് കോണ്‍ഗ്രസ്
സുപ്രിംകോടതിയില്‍ രാഹുല്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലെ വിവരണങ്ങള്‍ പ്രസക്തമാണ്. തനിക്കെതിരെ ചുമത്തപ്പെട്ട കുറ്റത്തില്‍ താന്‍ നിരപരാധിയാണ്. മാപ്പ് പറയാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നേരത്തെ ആകാമായിരുന്നല്ലോ എന്ന സത്യവാങ്മൂലത്തിലെ പരാമര്‍ശം രാഹുലിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടാകണം. ഒടുവില്‍ ഇടക്കാല കോടതി വിധി വരുമ്പോള്‍, അയോഗ്യത നീങ്ങി, എംപിയായി തിരികെ വരാന്‍ രാഹുലിന് വാതില്‍ തുറന്നുകിട്ടുന്നു. വെറുപ്പിനെതിരെയുള്ള സ്‌നേഹത്തിന്റെ വിജയമെന്നും സത്യമേവ ജയതേ എന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ട്വീറ്റ് ചെയ്തു.