പെഗാസസ് വിഷയത്തിലെ പ്രതിഷേധം: തൃണമൂലിന്റെ ആറ് എംപിമാരെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു
പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതിഷേധിച്ചതിന്റെ പേരിൽ ആറ് തൃണമൂൽ കോൺഗ്രസ് എംപിമാരെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഡോള സെൻ, നദീമുൽ ഹക്ക്, അബീർ രഞ്ജൻ ബിശ്വാസ്, ശാന്ത ഛേത്രി, അർപിത ഘോഷ്, മൗസം നൂർ എന്നിവർക്കെതിരെയാണ് നടപടി.
സഭയിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചതിനാണ് നടപടി. പ്രതിഷേധിച്ചവർക്കെതിരെ റൂൾ 255 പ്രകാരം നടപടി എടുക്കുമെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു മുന്നറിയിപ്പ് നൽകിയിരുന്നു.