രാജ്യസഭയിൽ ഇന്നും ബഹളം: മൂന്ന് ആംആദ്മി എംപിമാരെ സസ്‌പെൻഡ് ചെയ്തു
കാർഷിക നിയമത്തെ ചൊല്ലി രാജ്യസഭയിൽ ഇന്നും ബഹളം. സഭ ചേർന്നയുടനെ ആം ആദ്മി എംപിമാരാണ് സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചത്. ഇതോടെ സഭ 9.40 വരെ നിർത്തിവെച്ചു. തുടർന്ന് സഭ ചേർന്നപ്പോൾ മൂന്ന് എഎപി അംഗങ്ങളെ ഇന്നത്തേക്ക് സസ്‌പെൻഡ് ചെയ്തതായി രാജ്യസഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിച്ചു
സഭയിൽ നിന്ന് പുറത്തുപോകാൻ തയ്യാറാകാതെ നിന്ന അംഗങ്ങളെ ബലംപ്രയോഗിച്ചാണ് പുറത്താക്കിയത്. കർഷക പ്രശ്‌നങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ 15 മണിക്കൂർ അനുവദിക്കണമെന്ന കാര്യത്തിൽ ഭരണ പ്രതിപക്ഷ പാർട്ടികൾ തമ്മിൽ ധാരണയായി. രണ്ട് ദിവസത്തേക്ക് ചോദ്യോത്തര വേള റദ്ദാക്കിയിട്ടുണ്ട്.