വീട്ടിൽ നിന്ന് വഴക്കിട്ട് വീടുവിട്ടിറങ്ങിയ പാക് ബാലനെത്തിയത് ഇന്ത്യയിൽ; ബി എസ് എഫ് കസ്റ്റഡിയിലെടുത്തു
പാക്കിസ്ഥാൻ അതിർത്തി അനധികൃതമായി കടന്ന് ഇന്ത്യയിലെത്തിയ കൗമാരക്കാരൻ ബിഎസ്എഫിന്റെ പിടിയിൽ. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഖവ്ദയിൽ അന്താരാഷ്ട്ര അതിർത്തി കടന്നാണ് 15കാരനായ ബാലൻ ഇന്ത്യയിലെത്തിയത്.
പാക്കിസ്ഥാനിലെ താർപാർക്കർ ജില്ലയിലെ സിന്ധ് സാഹിചോക്ക് സ്വദേശിയായ ബാലൻ വീട്ടിൽ നിന്ന് വഴക്കിട്ടാണ് ഇറങ്ങിപ്പോന്നതെന്ന് ചോദ്യം ചെയ്യലിൽ പറഞ്ഞു.