ഇന്ത്യയിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് യുഎഇയിലേക്ക് ഉടനെ പോകാനാകില്ല; പ്രവാസികൾ കാത്തിരിക്കണം
യുഎഇയിലേക്കുള്ള യാത്രാവിലക്ക് നിബന്ധനകളോടെ നീക്കിയെങ്കിലും ഇന്ത്യയിലെ പ്രവാസികൾക്ക് ഉടനെ യുഎഇയിലേക്ക് മടങ്ങാനാകില്ല. യുഎഇ അംഗീകരിച്ച കൊവിഡ് വാക്‌സിൻ സ്വീകരിച്ച താമസ വിസയുള്ള ഇന്ത്യക്കാർക്ക് വ്യാഴാഴ്ച മുതൽ മടങ്ങിയെത്താമെന്നായിരുന്നു പ്രഖ്യാപനം. ഇതുപക്ഷേ യുഎഇയിൽ വെച്ച് രണ്ട് ഡോസ് വാക്‌സിനുകളും എടുത്തവർക്ക് മാത്രമാണ് ആദ്യ ഘട്ടത്തിൽ രാജ്യത്തേക്ക് നേരിട്ട് എത്താനുള്ള അനുമതിയുള്ളത്
ഇന്ത്യയിൽ നിന്ന് വാക്‌സിൻ എടുത്തവരെ അടുത്ത ഘട്ടത്തിലെ പരിഗണിക്കൂ. കഴിഞ്ഞ ദിവസം യാത്രാ നിയന്ത്രണം നീക്കിയുള്ള ഉത്തരവിൽ അവ്യക്തത നിലനിന്നിരുന്നു. എന്നാൽ വിമാന കമ്പനികൾക്ക് നൽകിയ നിർദേശത്തിൽ ഉത്തരവിൽ വ്യക്തത വരുത്തിയിട്ടുണ്ട്.
യുഎഇയിൽ കൊവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയ, യുഎഇ താമസവിസയുള്ളവർക്കാണ് നാളെ മുതൽ യാത്രാ അനുമതിയുള്ളത്. രണ്ടാം ഡോസ് വാക്‌സിനെടുത്തിട്ട് പതിനാല് ദിവസം പൂർത്തിയായിരിക്കണം