Thursday, January 9, 2025
National

സ്വർണക്കടത്ത് കേസിലെ പ്രതി ബിനീഷിന്റെ ബിനാമി; ഗുരുതര ആരോപണങ്ങളുമായി ഇ ഡി

മയക്കുമരുന്ന് കേസിലെ പണമിടപാടുമായി അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വർണക്കടത്ത് കേസിലെ പ്രതി അബ്ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്ന് ഇ ഡി പറയുന്നു

 

ലഹരിക്കടത്തിലൂടെ ലഭിച്ച പണം കൈവശം വെച്ചിരുന്നത് ലത്തീഫായിരുന്നു. തിരുവനന്തപുരത്തെ ഓൾഡ് കോഫി ഹൗസ് എന്ന സ്ഥാപനത്തിൽ ഇരുവർക്കും പങ്കാളിത്തമുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും.

കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2012 മുതൽ 2019 വരെയുള്ള കാലത്ത് ബിനീഷ് വിവിധ അക്കൗണ്ടുകൾ വഴി ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന് അഞ്ച് കോടിയിലേറെ രൂപ കൈമാറിയിട്ടുണ്ട്. ഈ പണം മയക്കുമരുന്ന് കച്ചവടത്തിലൂടെ കണ്ടെത്തിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *