Tuesday, April 15, 2025
National

മിന്നൽ വേഗത്തിൽ സുപ്രീം കോടതി; കഴിഞ്ഞ കഴിഞ്ഞ നാല് ദിവസത്തിനിടെ തീർപ്പാക്കിയത് 1,842 കേസുകൾ

കഴിഞ്ഞ നാല് ദിവസത്തിനിടെ സുപ്രീം കോടതി 1,842 കേസുകൾ തീർപ്പാക്കിയതായി ചീഫ് ജസ്റ്റിസ് യു യു ലളിത്. മിന്നൽ വേഗത്തിലാണ് സുപ്രീം കോടതി കേസുകൾ തീർപ്പാക്കിയത്. “വിവിധ കേസുകളിലായി കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 1,296 ഉം പതിവ് കാര്യങ്ങൾ 106 കേസുകളുമാണ് തീർപ്പാക്കിയത് എന്ന് കോടതി ജീവനക്കാർ എന്നെ അറിയിച്ചിട്ടുണ്ട്. കോടതി എത്ര വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് ഇത് കാണിക്കുന്നത്. കൂടാതെ കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 440 ട്രാൻസ്ഫർ ഹർജികളും കോടതി തീർപ്പാക്കി”. രാജ്യത്തെ അഭിഭാഷകവൃത്തിയെ നിയന്ത്രിക്കുന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച അനുമോദന ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.

2022 സെപ്റ്റംബർ 1 വരെയുള്ള കണക്കുകൾ നോക്കിയാൽ 70,310 കേസുകൾ, 51,839 പ്രവേശന വിഷയങ്ങൾ, 18,471 റെഗുലർ ഹിയറിംഗ് വിഷയങ്ങളും എസ്‌സിയിൽ തീർപ്പുകൽപ്പിക്കാത്തവയാണ്. ഇത് പെട്ടെന്ന് പരിഹരിക്കാനും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനും ചീഫ് ജസ്റ്റിസായി ചുരുങ്ങിയ കാലയളവിൽ പരമാവധി ശ്രമിക്കുമെന്ന് ജസ്റ്റിസ് ലളിത് പറഞ്ഞു.

ഓഗസ്റ്റ് 27 ന് 49-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ജസ്റ്റിസ് ലളിതിന് 74 ദിവസത്തെ കാലാവധിയുണ്ട്, നവംബർ 8 ന് വിരമിക്കും. അടിയന്തര സാഹചര്യം ക്രമപ്പെടുത്തിക്കൊണ്ട് വർഷം മുഴുവൻ ഒരു ഭരണഘടനാ ബെഞ്ച് പ്രവർത്തിക്കാൻ താൻ ശ്രമിക്കുമെന്ന് പരാമർശിക്കുകയും സിസ്റ്റത്തിൽ സുതാര്യത കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തുക, വിരമിക്കുന്ന അഭിഭാഷകരുടെ സാമൂഹിക സുരക്ഷ, ആനുകൂല്യങ്ങൾ, ഇൻഷുറൻസ് തുടങ്ങിയ ആവശ്യങ്ങളും ശക്തമായി ഉന്നയിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *