Sunday, January 5, 2025
National

ലാപ്‌ടോപ്പ്, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ച് കേന്ദ്രം

രാജ്യത്ത് ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ച് കേന്ദ്ര സർക്കാർ. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. HSN 8741-ന് കീഴിൽ വരുന്ന അൾട്രാ സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകളുടെയും സെർവറുകളുടെയും ഇറക്കുമതിയും കേന്ദ്രം നിയന്ത്രിച്ചിട്ടുണ്ട്. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനമെന്നാണ് സൂചന. എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ച് കേന്ദ്രം

ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, കംപ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി അടിയന്തര പ്രാബല്യത്തോടെ കേന്ദ്ര സർക്കാർ നിരോധിച്ചതായി ഓഗസ്റ്റ് മൂന്നിന് വാണിജ്യ മന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു. HSN 8741-ന് കീഴിൽ വരുന്ന ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കും. സാധുതയുള്ള ലൈസൻസിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇനി ഇറക്കുമതി അനുവദിക്കൂ.

ഓൺലൈൻ പോർട്ടൽ കൊറിയർ വഴിയും പോസ്റ്റ് വഴിയും ലാപ്‌ടോപ്പോ ടാബ്‌ലെറ്റോ പേഴ്‌സണൽ കമ്പ്യൂട്ടറോ ഇറക്കുമതി ചെയ്യാൻ അനുവദിക്കും. വ്യക്തിഗത ഉപയോഗത്തിനും ഗവേഷണത്തിനും ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയവ വാങ്ങുന്നതിന് നിയന്ത്രണവുമില്ലെന്ന് ഡിജിഎഫ്‌ടി വിജ്ഞാപനത്തിൽ അറിയിച്ചു. Dell, Acer, Samsung, LG, Panasonic, Apple Inc, Lenovo, HP Inc എന്നിവയാണ് ഇന്ത്യൻ വിപണിയിൽ ലാപ്‌ടോപ്പുകൾ വിൽക്കുന്ന ചില പ്രധാന കമ്പനികൾ. ഗണ്യമായ ഒരു ഭാഗം ചൈന പോലുള്ള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *