Friday, January 10, 2025
National

പ്രതിപക്ഷം പാർലമെന്റിനെയും ജനാധിപത്യത്തെയും അപമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി

പാർലമെന്റിന്റെ വർഷകാല സമ്മേളനം സുഗമമായി നടത്താൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സഭ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നടപടി ഭരണഘടനയെയും ജനാധിപത്യത്തെയും പാർലമെന്റിനെയും ജനങ്ങളെയും അപമാനിക്കലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇരുസഭകളിലെയും പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾ പാർലമെന്റിനെ അപമാനിക്കുകയാണ്. പേപ്പറുകൾ കീറിയെറിഞ്ഞ എംപിമാരെയും പ്രധാനമന്ത്രി വിമർശിച്ചു. ഇന്ന് രാവിലെ ചേർന്ന ബിജെപി എംപിമാരുടെ യോഗത്തിലാണ് നരേന്ദ്രമോദിയുടെ വിമർശനം

ചർച്ചകൾ കൂടാതെ ബില്ലുകൾ അതിവേഗത്തിൽ പാസാക്കുന്നതിനെ വിമർശിച്ച് തൃണമൂൽ എംപി ഒബ്രിയാൻ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെയും മോദി ചോദ്യം ചെയ്തു. നിയമങ്ങൾ പാസാക്കുകയാണോ അതോ സാലഡ് ഉണ്ടാക്കുകയാണോ എന്നായിരുന്നു ഒബ്രിയാന്റെ ട്വീറ്റ്.

Leave a Reply

Your email address will not be published. Required fields are marked *