ജമ്മുകശ്മീരിൽ രണ്ടു ഭീകരരെ നാട്ടുകാർ പിടികൂടി
ജമ്മുകശ്മീരിൽ രണ്ടു ഭീകരരെ നാട്ടുകാർ പിടികൂടി. രണ്ട് ഭീകരരെയും നാട്ടുകാർ സുരക്ഷ സേനയ്ക്ക് കൈമാറി. പിടികൂടിയ ഭീകരരിൽ നിന്നും രണ്ട് എ കെ ഫോർട്ടി സെവൻ തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.
ഭീകരരെ പിടികൂടിയ നാട്ടുകാർക്ക് രണ്ട് ലക്ഷം രൂപ വീതം പാരിതോഷികം നൽകുമെന്ന് സുരക്ഷാസേന അറിയിച്ചു.ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹനാട്ടുകാരുടെ ധീരമായ പ്രവൃത്തിയെ അഭിനന്ദിച്ചു.