ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ഗ്രാഫിക് നോവലായ അഥർവ ദി ഒറിജിനിൽ അഥർവയുടെ മുഖമായി പ്രശസ്ത ക്രിക്കറ്റ് താരം എം എസ് ധോണി
2 ഫെബ്രുവരി 2022: കോമിക് പ്രേമികൾക്കും എം എസ് ധോണി ആരാധകർക്കും സന്തോഷിക്കാൻ കാരണമേകികൊണ്ട്, വിർസു സ്റ്റുഡിയോ മിഡാസ് ഡീൽസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് നിർമ്മിക്കുന്ന ‘അഥർവ – ദി ഒറിജിൻ’ എന്ന മെഗാ ബജറ്റ് ഗ്രാഫിക് നോവലിന്റെ മോഷൻ പോസ്റ്റർ ഇന്ന് പുറത്തിറക്കി. സൂപ്പർ ഹീറോയും യോദ്ധാ നേതാവുമായി ക്രിക്കറ്റ് താരം തന്നെ പ്രത്യക്ഷപ്പെടുന്ന അഥർവയുടെ മോഷൻ പോസ്റ്റർ എം എസ് ധോണി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. മോഷൻ പോസ്റ്ററിൽ പരുക്കൻ രൂപത്തിലുള്ള ധോണിയെഅവതരിപ്പിച്ചുകൊണ്ട്, ആരാധകർക്ക് അഥർവയുടെ ലോകത്തേക്കുള്ള ഒരു നേർക്കാഴ്ചയും കൂടാതെ ക്രിക്കറ്ററുടെ ഒരു സൂപ്പർഹീറോ പരിവേഷവും ഫസ്റ്റ്ലുക്ക് പോസ്റ്റർ സമ്മാനിക്കുന്നുണ്ട്.
ഈ പ്രോജക്റ്റുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇത് തീർച്ചയായും ആവേശകരമായ ഒരു സംരംഭമാണെന്നും പ്രോജക്ടിനെക്കുറിച്ച് എം എസ് ധോണി പറഞ്ഞു. അഥർവ – ദി ഒറിജിൻ ആകർഷകമായ കഥയും ആഴത്തിലുള്ള കലാസൃഷ്ടികളും ഉൾപ്പെടുന്ന മികച്ചൊരു ഗ്രാഫിക് നോവലാണ്. ഇന്ത്യയിലെ ആദ്യത്തെ മിത്തോളജിക്കൽ സൂപ്പർഹീറോയെ സമകാലിക ട്വിസ്റ്റോടെ അവതരിപ്പിക്കാനുള്ള രചയിതാവ് രമേഷ് തമിഴ്മണിയുടെ ശ്രമം ഓരോ വായനക്കാരെയും ഏറെ പ്രീതിപെടുത്തും.
ഇതിനോട് അനുബന്ധിച്ച് എഴുത്തുകാരൻ രമേഷ് തമിഴ്മണി പറഞ്ഞു, “അഥർവ – ദി ഒറിജിൻ ഒരു സ്വപ്ന പദ്ധതിയാണ്, എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒന്നാണ്. ഒരു ആശയം ജീവസുറ്റതാക്കുന്നതിനും നിങ്ങൾ കാണുന്നതുപോലെ അതിനെ ഒരു മാസ്റ്റർപീസാക്കി വിവർത്തനം ചെയ്യുന്നതിനും ഞങ്ങൾ വർഷങ്ങളോളം പ്രയത്നിച്ചു. ആ കഥാപാത്രത്തെ യഥാർത്ഥത്തിൽ ഉൾക്കൊള്ളുന്ന അഥർവയെ എം എസ് ധോണി അവതരിപ്പിക്കുന്നതിൽ എനിക്ക് ആവേശവും സന്തോഷവുമുണ്ട്. എം എസ് ധോണിയുടേത് ഉൾപ്പെടെ നോവലിലെ ഓരോ കഥാപാത്രങ്ങളും വിപുലമായഗവേഷണത്തിന് ശേഷം വികസിപ്പിച്ചെടുത്തതാണ്, കൂടാതെ ലോകത്തെ എല്ലാ സൂക്ഷ്മതകളും വിശദമായി ശ്രദ്ധയോടെ ഇതിൽ സൃഷ്ടിച്ചട്ടുണ്ട്. കവർ മുതലുള്ള ഈ പുസ്‌തകത്തിലെ എല്ലാ ഘടകങ്ങളും ഞങ്ങളുടെ അഭിനിവേശത്തിന്റെ തെളിവാണ്. പ്രോജക്ട് ഹെഡ് ശ്രീ. എം.വി.എം. വേൽ മോഹൻ, എന്റെ നിർമ്മാതാക്കളായ ശ്രീ. വിൻസെന്റ് അടക്കലരാജ്, ശ്രീ. അശോക് മനോർ എന്നിവരോട് ഞാൻ നന്ദി പറയുന്നു, അവരില്ലാതെ ഈ പ്രോജക്റ്റ് സാധ്യമാകുമായിരുന്നില്ല.
ലോകോത്തര സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സൃഷ്‌ടിച്ച ഉജ്ജ്വലമായ ചിത്രീകരണങ്ങളോടെ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഒരുങ്ങുന്ന അഥർവ- ദി ഒറിജിൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ കാലത്തെ ഗ്രാഫിക് നോവലാണ്. പ്രീ-ഓർഡർ ഈ മാസം ആരംഭിക്കും, ഔദ്യോഗിക ലോഞ്ച് തീയതി ഉടൻ പ്രഖ്യാപിക്കും. മോഷൻ പോസ്റ്ററിന്റെ ഒരു ദ്രുത ദൃശ്യം ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ കാണാം.