Tuesday, January 7, 2025
National

ഗാന്ധിജയന്തി ദിനത്തിൽ കർണാടകയിലെ ഖാദി ഗ്രാമത്തിൽ ചിലവഴിച്ച് രാഹുൽഗാന്ധി

ഗാന്ധിജയന്തി ദിനത്തിൽ കർണാടകയിലെ ഖാദി ഗ്രാമത്തിൽ ചിലവഴിച്ച് രാഹുൽഗാന്ധി. മഹാത്മാ ഗാന്ധി രണ്ടു തവണ സന്ദർശിച്ച ബദനവലു ഗ്രാമത്തിലാണ് രാഹുൽ ഇന്ന് സമയം ചിലവഴിച്ചത്. വൈകിട്ടാണ് ഇന്നത്തെ പദയാത്ര.

ഇന്നത്തെ ദിവസത്തിന്റെ പകുതിയും രാഹുൽഗാന്ധി ചിലവഴിച്ചത് നഞ്ചൻകോടുള്ള ബദനവലു എന്ന ഖാദി ഗ്രാമത്തിൽ. രാവിലെ ഗ്രാമത്തിലെ ഖാദി ഗ്രാമോദ്യോഗ് കേന്ദ്രത്തിലെത്തിയ രാഹുൽ, ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ശേഷം പദയാത്രികർക്കും ഗ്രാമത്തിലെ നെയ്ത്തുകാർക്കുമൊപ്പം പ്രാർത്ഥനയിലും പങ്കെടുത്തു

നെയ്ത്ത് കേന്ദ്രം സന്ദർശിച്ച രാഹുൽഗാന്ധി, വനിതാ നെയ്ത്ത് തൊഴിലാളികളുമായി ആശയവിനിമയവും നടത്തി. ഗ്രാമത്തിലെ ശുചീകരണ പ്രവർത്തനത്തിലും രാഹുൽ പങ്കാളിയായി. പ്രൈമറി സ്‌കൂളിന്റെ ചുറ്റു മതിലിൽ ചുവർ ചിത്രവും വരച്ച ശേഷമാണ് രാഹുൽ മടങ്ങിയത്. വൈകിട്ട് നാലരക്കാണ് ഇന്നത്തെ പദയാത്ര ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *