ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ ഭീകരൻ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. നൗപോറ സ്വദേശിയായ നസീർ അഹമ്മദ് ഭട്ട് എന്നയാളാണ് കൊല്ലപ്പെട്ട ഭീകരൻ. തെക്കൻ കശ്മീർ ജില്ലയിലെ ബാസ്‌കുചാൻ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന തെരച്ചിൽ നടത്തിയിരുന്നു
പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യം തിരിച്ചടിക്കുകയും ഏറ്റുമുട്ടലിൽ ഒരു പ്രാദേശിക ലഷ്‌ക്കർ തീവ്രവാദി കൊല്ലപ്പെടുകയും ചെയ്‌തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഭീകരൻ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അടുത്തിടെ മറ്റൊരു ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടയാളാണെന്നന്നും കശ്മീർ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് കൂട്ടിച്ചേർത്തു.