നിമിഷ ഫാത്തിമയെ തിരികെയെത്തിക്കണമെന്ന ബിന്ദുവിന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
മലയാളിയായ ഐഎസ് തീവ്രവാദി നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയിലേക്ക് തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് നിമിഷയുടെ അമ്മ ബിന്ദു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിരുന്നു
നിമിഷയെയും കുഞ്ഞിനെയും തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കോടതിയെ സമീപിച്ചത്. കേസിൽ കേന്ദ്രം ഇന്ന് നിലപാട് വ്യക്തമാക്കും.