മഹാരാഷ്ട്രയിൽ NCP പിളർന്നു; അജിത് പവാർ ഉപമുഖ്യമന്ത്രി, 9 പേർ ഷിൻഡെ മന്ത്രിസഭയിലേക്ക്
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നാടകീയ രംഗങ്ങൾ. എൻസിപിയെ പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും ഏകനാഥ് ഷിൻഡെ സർക്കാരിലേക്ക്. എൻസിപി നേതാവും പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെ മന്ത്രിസഭയിൽ ഉടൻ സത്യപ്രതിജ്ഞ ചെയ്യും. 29 എംഎൽഎമാരെയും ഒപ്പം നിർത്തിയാണ് അജിത് പവാറിന്റെ നിർണായക നീക്കം.