പുൽവാമയിൽ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു; ഒരു സൈനികന് പരുക്ക്
ജമ്മു കാശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. പുൽവാമയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പരിശോധനക്ക് എത്തിയതായിരുന്നു സൈന്യം. ഇതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു
ആക്രമണത്തിൽ ഒരു സൈനികന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുൽവാമ കേന്ദ്രീകരിച്ച് ഭീകരാക്രമണം നടക്കുന്നുണ്ട്. കഴിഞ്ഞാഴ്ച ജമ്മു വിമാനത്താവളത്തിൽ ഭീകരാക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെ കാശ്മീർ മേഖലയിൽ ശക്തമായ പരിശോധനയാണ് സൈന്യം നടത്തുന്നത്.