സഞ്ജയ് റൗട്ടിനെ ഭീഷണിപ്പെടുത്തിയ ആൾ മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ്
ശിവസേന നേതാവ് സഞ്ജയ് റൗട്ടിനെ ഭീഷണിപ്പെടുത്തിയ ആൾ മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ്. പൂനെ സ്വദേശിയായ 23കാരനാണ് പിടിയിലായത്. ഇയാൾക്കെതിരെ ക്രിമിനൽ റെക്കോർഡ് ഇല്ലെന്നും ഒരു ഗ്യാങ്ങുമായും ബന്ധമില്ലെന്നും മുംബൈ പൊലീസ് അറിയിച്ചു. പൂനെയിൽ ഹോട്ടൽ നടത്തുന്ന രാഹുൽ തലേകാർ എന്നയാളാണ് അറസ്റ്റിലായത്.
“ചോദ്യം ചെയ്യലിനിടെ തലേകർ പറഞ്ഞു, അയാൾക്ക് സഞ്ജയ് റൗട്ടിൻ്റെ നമ്പർ ലഭിച്ചത് ഒരു വെബ്സൈറ്റിൽ നിന്നാണ്. അയാളെ ഇപ്പോഴും ഞങ്ങൾ ചോദ്യം ചെയ്യുകയാണ്. പക്ഷേ, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായോ ഗ്യാങ്ങുമായോ ഇയാൾക്ക് ബന്ധമില്ല.”- പൊലീസ് അറിയിച്ചു.
ലോറൻസ്-ബിഷ്ണോയ് ഗ്യാങ്ങിൽ പെട്ടയാളെന്നറിയിച്ചുകൊണ്ടാണ് ഇയാൾ സഞ്ജയ് റൗട്ടിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. റൗട്ട് ഹിന്ദു വിരുദ്ധനാണെന്നും പഞ്ചാബ് ഗായകൻ ഹിന്ദു മൂസെവാലയെ കൊലപ്പെടുത്തിയതുപോലെ താങ്കളെ കൊലപ്പെടുത്തും എന്നുമായിരുന്നു ഭീഷണി. പിന്നാലെ സഞ്ജയ് റൗട്ട് പൊലീസിൽ പരാതിപ്പെട്ടു.