മേഘാലയയില്‍ എൻപിപി മുന്നേറ്റം; ഒറ്റയ്ക്ക് മത്സരിച്ചിട്ടും നേട്ടമില്ലാതെ ബിജെപി
മേഘാലയയില്‍ എൻപിപി മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ എന്‍.പി.പി. 26 സീറ്റുകളിലും ബി.ജെ.പി. അഞ്ച് സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. കോൺഗ്രസ് അഞ്ച് സീറ്റുകളിലും തൃണമൂൽ അഞ്ച് സീറ്റുകളിലും മറ്റുള്ളവര്‍ 18 സീറ്റുകളിലുമാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.
അറുപതംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടത്. 2018 നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സഖ്യമുണ്ടാക്കി എന്‍പിപിയും യുഡിപിയും ബിജെപിയും എല്ലാം ചേര്‍ന്ന സര്‍ക്കാരാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും കോണ്‍ഗ്രസിനെ മറികടന്ന് സര്‍ക്കാരുണ്ടാക്കിയത്. ഇക്കുറി എന്‍.പി.പിയും ബി.ജെ.പിയും തനിച്ചാണ് മത്സരരംഗത്തിറങ്ങിയത്.
അതേസമയം, ഫലം വരുന്നതിന് മുന്‍പേ സര്‍ക്കാര്‍ രൂപികരണ ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുകയാണ് എന്‍പിപിയുടെ കോണ്‍റാഡ് സാങ്മ. ഇന്നലെ മേഘാലയ മുഖ്യമന്ത്രി അസമിലെത്തി ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്്. മേഘാലയ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്സിറ്റ് പോള്‍ സര്‍വേ ഫലം പുറത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ചര്‍ച്ച.