വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വധു ഹൃദയാഘാതം മൂലം മരിച്ചു
മംഗളൂരു: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വധു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബീര്‍പുഗുദ്ദെ ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ കരീമിന്റെ മകള്‍ ലൈല അഫിയ (23) ആണ് പുതുജീവിതത്തിലേക്ക് പ്രവേശിച്ച അന്നു രാത്രി മരണപ്പെട്ടത്. ഞായറാഴ്ച്ചയായിരുന്നു ലൈലയുടെ വിവാഹം. വ്യാപാരിയായ മുബാറക് ആയിരുന്നു വരന്‍. ലൈലയുടെ ജ്യേഷ്ഠന്റെയും വിവാഹം അന്നു തന്നെ ആയിരുന്നു.
വിവാഹാനന്തര ചടങ്ങുകള്‍ക്കും ഒത്തുചേരലിനുമായി വരന്‍ മുബാറക് ഉള്‍പ്പെടെയുള്ള കുടുംബം ലൈലയുടെ വീട്ടില്‍ എത്തിയിരുന്നു. ചടങ്ങുകള്‍ക്കിടെ, രാത്രി രണ്ടരയോടെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി ലൈല പറഞ്ഞു. പിതാവും സഹോദരനും ഭര്‍ത്താവും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.