Tuesday, April 15, 2025
National

എല്ലാ ഡാറ്റാ ബേയ്‌സും ആധാറുമായി ബന്ധിപ്പിക്കുന്ന സംവിധാനം ഉടനെ തയ്യാറാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ പൗരൻമാരുടെ എല്ലാ ഡാറ്റാ ബേയ്‌സും ആധാറുമായി ബന്ധിപ്പിക്കുന്ന സംവിധാനം ഉടനെ തയ്യാറാകുമെന്ന് കേന്ദ്ര സര്‍ക്കാര്. ഈ പരിഷ്കാരം നിലവിൽ വന്നാൽ മേൽവിലാസം മാറുന്നതിന് അനുസരിച്ച്‌ കൈവശമുള്ള എല്ലാ രേഖകളിലും തിരുത്ത് വരുന്ന ഓട്ടോമാറ്റിക് സംവിധാനമായിരിക്കും നിലവിൽ വരുന്നത്. രേഖകള്‍ തിരുത്താൻ സർക്കാർ ഓഫീസുകളുടെ പടി കയറി ഇറങ്ങേണ്ട അവസ്ഥ ഇതോടെ ഇല്ലാതാവും.

ആധാറില്‍ വിലാസം പുതുക്കിയാല്‍ ബാങ്ക് അക്കൗണ്ട്, ടെലികോം, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി, ഗ്യാസ് കണക്ഷന്‍, പാന്‍ എന്നിവയിലെല്ലാം താനെ മാറുന്ന രീതിയിലാണ് പുതിയ സംവിധാനം തയ്യാറാകുന്നത്.

ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ മാസങ്ങള്‍ക്കുള്ളില്‍ സംവിധാനം പ്രാവര്‍ത്തികമാക്കാനാണ് സർക്കാർ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *