24 മണിക്കൂറിനിടെ രാജ്യത്ത് 31,118 പേർക്ക് കോവിഡ്; 482 മരണം
രാജ്യത്ത് കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 31,118 പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കൊറോണ വൈറസ് ബാധിതരുടെ എണ്ണം 94,62,810 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ഇന്നലെ മാത്രം 482 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,37,621 ആയി ഉയര്‍ന്നു. നിലവില്‍ 4,35,603 പേരാണ് ചികിത്സയില്‍ ഉള്ളത്.
24 മണിക്കൂറിനിടെ 41,985 പേരാണ് കൊറോണ വൈറസ് രോഗമുക്തി നേടിയിരിക്കുന്നത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 88,89,585 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.