ഉത്തർപ്രദേശിൽ ട്രെയിനിടിച്ച് രണ്ട് കുട്ടികൾ മരിച്ചു
ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിൽ റെയിൽവേ ട്രാക്കിന് സമീപം രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. സന്ദൗലി ഗ്രാമത്തിനടുത്തുള്ള സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ട്രെയിൻ തട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഹരികേഷ് (10), ആയുഷ് (9) എന്നിവരെയാണ് റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി സത്രിഖ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സന്തോഷ് കുമാർ പറഞ്ഞു. വിഷയം അന്വേഷിച്ചുവരികയാണ്. ഏത് ട്രെയിനാണ് കുട്ടികളെ ഇടിച്ചതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല – കുമാർ പറഞ്ഞു.