രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഡിസംബറോടെ നീക്കാനാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ഡിസംബറോടെ രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കാനാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മെയ് ഏഴ് മുതൽ രാജ്യത്ത് കൊവിഡ് കേസുകളിൽ കുറവ് കാണുന്നുണ്ട്. മെയ് 28 മുതൽ പ്രതിദിന കേസുകൾ രണ്ട് ലക്ഷത്തിൽ താഴെയാണ്.
നിയന്ത്രണങ്ങൾ ശ്രദ്ധിച്ചു മാത്രമേ നീക്കം ചെയ്യാനാകൂ. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാകുകയും പ്രായമായ ജനസംഖ്യയുടെ 70 ശതമാനം പേർക്കും വാക്‌സിൻ എടുക്കുകയും ചെയ്താൽ മാത്രമേ നിയന്ത്രണങ്ങൾ പൂർണമായും നീക്കാൻ സാധിക്കുകയുള്ളു
കൊവിഷീൽഡ് വാക്‌സിനുകളുടെ ഷെഡ്യൂളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. രണ്ട് ഡോസ് നിർബന്ധമായും നിലവിൽ എടുക്കണം. ആദ്യ ഡോസ് സ്വീകരിച്ച് 12 ആഴ്ചക്കുള്ളിൽ രണ്ടാം ഡോസ് എടുക്കണം. കൊവാക്‌സിനും ഇതേ ഷെഡ്യൂൾ ബാധകമാണ്. രണ്ട് വ്യത്യസ്ത വാക്‌സിൻ ഡോസ് എടുക്കുന്നത് നിലവിൽ അനുവദീനീയമല്ല.