ദുരിതകാലത്ത് ഇരുട്ടിടയും: പാചക വാതക വില വീണ്ടുമുയർത്തി
പാചക വാതക വില വീണ്ടും ഉയർത്തി. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് 72.50 രൂപ വർധിപ്പിച്ചു. ഇതോടെ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 1623 രൂപയായി.
വീട്ടാവശ്യങ്ങൾക്കുള്ള വാചക വാതക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഈ വർഷം മാത്രം 303 രൂപയുടെ വർധനവാണ് പാചകവാതകത്തിനുണ്ടായിരിക്കുന്നത്. ജുലൈ ഒന്നിനും നേരത്തെ പാചകവാതകത്തിന് വില വർധിപ്പിച്ചിരുന്നു.