പാചക വാതകത്തിന് വീണ്ടും വില കൂട്ടി;ഒരു മാസത്തിനിടെ നാലാം വില വർധന
പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറിന് 25 രൂപ വർധിപ്പിച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 96 രൂപയാണ് വർധിപ്പിച്ചത്.
ഗാർഹിക സിലിണ്ടറിന് 826 രൂപയും വാണിജ്യ സിലിണ്ടറിന് 1604 രൂപയുമായി. കഴിഞ്ഞ 30 ദിവസത്തിനിടെ ഇത് നാലാം തവണയാണ് പാചകവാതക വില വർധിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പും 25 രൂപ വർധിപ്പിച്ചിരുന്നു. മൂന്ന് മാസത്തിനിടെ ഗാർഹിക സിലിണ്ടറിന് 226 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്.