കേന്ദ്ര ബജറ്റ് 2021-22: ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ ബഹളം
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ 2021-22 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം തുടങ്ങിയത് പ്രതിപക്ഷ ബഹളത്തിനിടയില്‍. എഎപി, അകാലിദള്‍ അംഗങ്ങളാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ ബഹളം വച്ചത്. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനിടയിലായിരുന്നു അംഗങ്ങളുടെ ഇടപെടല്‍.
ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് പൂര്‍ണമായും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ മാത്രം തയ്യാറാക്കിയ ബജറ്റ് അവതരിപ്പിക്കുന്നത്.