Saturday, January 4, 2025
National

ഐആർ‌സി‌ടി‌സി പുതിയ ഇ-ടിക്കറ്റിംഗ് വെബ്‌സൈറ്റും അപ്ലിക്കേഷനും ആരംഭിച്ചു

ഐആർ‌സി‌ടി‌സി ഇ-ടിക്കറ്റിംഗ് വെബ്‌സൈറ്റ്(http://irctc.co.in) ഉം ഐആർ‌സി‌ടി‌സി റെയിൽ കണക്റ്റ് അപ്ലിക്കേഷനും അപ്‌ഗ്രേഡുചെയ്‌തു. ഐആർ‌സി‌ടി‌സി റെയിൽ‌വേ ടിക്കറ്റ് ബുക്കിംഗ് സൈറ്റിന്റെയും ആപ്പിന്റെയും പുതിയ പതിപ്പ് റെയിൽ‌വേ മന്ത്രി പീയൂഷ് ഗോയൽ‌ പുറത്തിറക്കി. കൂടുതൽ‌ യാത്രക്കാർ‌ക്ക് അനുയോജ്യമാഎത്തും, എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതുമായ ആപ്പാണ് ഇപ്പോൾ പുറത്തിറക്കിയത്.

ഇന്ത്യൻ റെയിൽ‌വേ യാത്രക്കാർ‌ക്ക് നവീകരിച്ച ഐ‌ആർ‌സി‌ടി‌സി വെബ്‌സൈറ്റ് ഉപയോഗിച്ച് കൂടുതൽ വ്യക്തിഗതവും വേഗതയേറിയതും തടസ്സമില്ലാത്തതുമായ ടിക്കറ്റ് ബുക്കിംഗ് അനുഭവം പ്രതീക്ഷിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജിൻസിൻ്റെ സഹായത്തോടെ നിങ്ങൾക്ക് വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് പീയൂഷ് ഗോയൽ പറഞ്ഞു. പുതിയ വെബ്‌സൈറ്റ് യാത്രക്കാരുടെ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് അനുഭവം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന് ഐആർസിടിസി അറിയിച്ചു. ഇ​നി​മു​ത​ല്‍ ടി​ക്ക​റ്റി​നൊ​പ്പം ഭ​ക്ഷ​ണം, വി​ശ്ര​മ​മു​റി, ഹോ​ട്ട​ല്‍ എ​ന്നി​വ​യും ബു​ക്ക് ചെ​യ്യാം.

അവസാന ഇടപാട് വിശദാംശങ്ങൾ, റദ്ദാക്കലുകൾ ഉൾപ്പെടെ എല്ലാ യാത്രകളുടെയും റീഫണ്ട് നില, ഒരു പേജിലെ എല്ലാ ക്ലാസുകളുടെ ലഭ്യതയും സ്ഥിരീകരണ സാധ്യതയും പുതിയ സവിശേഷാതകൾ ആണ്.

Leave a Reply

Your email address will not be published. Required fields are marked *