വണ്ണില്‍ മമ്മൂട്ടി ഓട്ടോയില്‍ പോകുന്ന സീന്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു; മമ്മൂക്കയെ വെച്ച് ഓട്ടോ ഓടിക്കുമ്പോ എന്തെങ്കിലും പറ്റിയാല്‍ പിന്നെ ജീവിക്കണ്ട’; റോള്‍ ആദ്യം നിരസിച്ചുവെന്ന് അസീസ് നെടുമങ്ങാട്
വണ്ണില്‍ മമ്മൂട്ടി ഓട്ടോയില്‍ പോകുന്ന സീന്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അസീസ് നെടുമങ്ങാടാണ് ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്തത്.
ഓട്ടോ ഓടിക്കാന്‍ അറിയാത്തതിനാല്‍ മമ്മൂട്ടിയെ വെച്ച് ഓടിക്കുന്ന് പേടിച്ചാണ് സീന്‍ വേണ്ടെന്ന് വെച്ചതെന്ന് അസീസ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയിലെ അഭിമുഖ പരിപാടിയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ .
ഓട്ടോ ഓടിക്കാന്‍ അറിയാത്തതിനാല്‍ മമ്മൂക്കയെ എവിയെങ്കിലും കൊണ്ട് പോയി വീഴ്ത്തിയാലോ എന്ന് ഭയന്ന് അത് വേണ്ടെന്ന് വെച്ചു. പക്ഷെ അവസാനം മമ്മൂക്ക തന്നെ അസീസ് ചെയ്താല്‍ മതിയെന്ന് പറയുകയായിരുന്നു. തുടർന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സെ്റ്റ് ഇട്ടാണ് സീന്‍ ഷൂട്ട് ചെയ്തതെന്ന അസീസ് പറയുന്നു.