മമ്മൂട്ടി പകര്‍ത്തിയ ഫോട്ടോ പങ്കുവച്ച് മഞ്ജു; മനോഹര ചിത്രങ്ങള്‍ക്ക് ആരാധകരുടെ പ്രശംസ
മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ക്യാമറകണ്ണുകളിലൂടെ പകര്‍ത്തിയ മഞ്ജു വാര്യരുടെ ഫോട്ടോയാണ് ഇപ്പോള്‍ സിനിമപ്രേമികള്‍ക്കിടിയില്‍ ചര്‍ച്ചാവിഷയം. ഫോട്ടോഗ്രഫിയോട് അതിയായ താല്‍പര്യമുള്ള ആളാണ് മമ്മൂട്ടിയെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുകള്‍ക്കും ആരാധകര്‍ക്കും അറിയാവുന്നതാണ്. പുതുപുത്തന്‍ മോഡല്‍ ക്യാമറകള്‍ എന്നും വീക്കിനസാണ് അദ്ദേഹത്തിന്. ലോക്ഡൗണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ മമ്മൂട്ടി ഇന്‍സ്റ്റാഗ്രാമിലും പങ്കുവച്ചിരുന്നു.
ഇപ്പോളിതാ മമ്മൂകയെടുത്ത തന്റെ ചിത്രങ്ങള്‍ ലേഡിസൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്. നേരിയ വെളിച്ചത്തിന്റെ നിഴലില്‍ നില്‍ക്കുന്ന മഞ്ചുവിന്റെ ഫോട്ടോ ഒറ്റ നോട്ടത്തില്‍ പ്രൊഫഷണല്‍സിനെ പോലും വെല്ലുന്ന തരത്തിലാണ് മമ്മൂട്ടി പകര്‍ത്തിയത്. വെളിച്ചം മുഖത്തേക്ക് പതിക്കുമ്പോഴുള്ള മഞ്ജുവിന്റെ മുഖഭാവമാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുക. ഫോട്ടോയ്ക്ക് ഒപ്പം മഞ്ജുവിന്റെ ക്യാപ്ഷനും ശ്രദ്ധ പിടിച്ചു കഴിഞ്ഞു.