Thursday, January 23, 2025
Movies

തമിഴ് നടൻ വടിവേലുവിന് കോവിഡ് സ്ഥിരീകരിച്ചു

 

ചെന്നൈ: തമിഴ് ഹാസ്യ താരം വടിവേലുവിന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇദേഹത്തെ ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം ലണ്ടനില്‍ നിന്നും തിരികെ എത്തിയതായിരുന്നു . ശേഷം ടെസ്റ്റ് ചെയ്തപ്പോഴാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്.

നായ് ശേഖര്‍ റിട്ടേണ്‍സ് എന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് വടിവേലു ലണ്ടനില്‍ പോയത്. നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ താരത്തിന് സുഖപ്രാപ്തി നേര്‍ന്നു .

Leave a Reply

Your email address will not be published. Required fields are marked *