Thursday, March 6, 2025
Movies

എന്താണ് ദൃശ്യം രണ്ടാം ഭാഗത്തിലുളളതെന്ന് തുറന്നു പറഞ്ഞ് ജീത്തു ജോസഫ്

ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’വിന്റെ ചിത്രീകരണം അവസാനിച്ചിരിക്കുകയാണ്. ചിത്രത്തിനായി ആരാധകർ കാത്തിരിക്കുമ്പോൾ ചിത്രത്തിന്റെ റിലീസിനെക്കുറിച്ചും കഥാഗതിയെക്കുറിച്ചും സൂചനകൾ നൽകിയിരിക്കുകയാണ് സംവിധായകൻ ജീത്തു.

ഏപ്രിലിലൊക്കെ തിയറ്റർ തുറക്കുമെങ്കിൽ തിയറ്റർ റിലീസിനായി കാത്തിരിക്കുകയാണ്. പൊലീസ് അന്വേഷണം കൊണ്ട് അന്വേഷണം കൊണ്ട് ജോർജ് കുട്ടിയുടെ ഫാമിലിയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഫാമിലിയുടെ ട്രോമ, അതാണ് ദൃശ്യം രണ്ടിൽ സെന്റര്‍ ചെയ്തിരിക്കുന്നത്. അദ്ദേഹം പറഞ്ഞു.

അതേസമയം, 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രീകരണം 46 ദിവസം കൊണ്ട് തന്നെ പൂര്‍ത്തിയാക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സെപ്റ്റംബര്‍ 21-ന് ആണ് തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് ആരംഭിച്ചത്. കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് ഷൂട്ടിംഗ് ആരംഭിച്ചത്.

2015-ല്‍ റിലീസ് ചെയ്ത ‘ദൃശ്യം’ മലയാളത്തിലെ ബ്ലോക്ക് ബസ്റ്ററുകളില്‍ ഒന്നായിരുന്നു. ദൃശ്യത്തിന്റെ കഥ അവസാനിച്ചിട്ടില്ല എന്നും ജോര്‍ജുകുട്ടിക്കും കുടുംബത്തിനും പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യവുമാണ് രണ്ടാം ഭാഗത്തേക്ക് എത്തിച്ചത് എന്നാണ് മോഹന്‍ലാലും ജീത്തു ജോസഫും പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *