നാളെ തീയറ്ററിൽ കാണാം; ഹൃദയം റിലീസ് മാറ്റിവെച്ചെന്ന പ്രചാരണം തള്ളി വിനീത് ശ്രീനിവാസൻ
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ റിലീസ് മാറ്റിവെച്ചെന്ന പ്രചാരണം നിഷേധിച്ച് വിനീത് ശ്രീനിവാസൻ. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഞായറാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൃദയം റിലീസ് മാറ്റിയെന്ന് പ്രചാരണമുണ്ടായത്.
ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ല. തീയറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഹൃദയം കാണാൻ കാത്തിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. നാളെ തീയറ്ററിൽ കാണാമെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു