സംസ്ഥാനത്തെ തീയറ്ററുകൾ ഇന്ന് തുറക്കും; മാസ്റ്റർ അഞ്ഞൂറോളം സ്‌ക്രീനുകളിൽ
പത്ത് മാസത്തിന് ശേഷം സംസ്ഥാനത്തെ തീയറ്ററുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. തമിഴ് ചിത്രമായ മാസ്റ്റർ പ്രദർശിപ്പിച്ചു കൊണ്ടാണ് ബുധനാഴ്ച തീയറ്ററുകൾ തുറക്കുന്നത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിലാണ് ആദ്യ ദിനത്തിൽ പ്രദർശനം
സിനിമാ മേഖല ഉന്നയിച്ച വിവിധ പ്രശ്‌നങ്ങളിൽ സർക്കാരിന്റെ അനുകൂല നിലപാട് വന്നതോടെയാണ് തീയറ്ററുകൾ തുറക്കാനായത്. സാങ്കേതിക പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി ഇന്നലെ ട്രയൽ റൺ നടത്തിയിരുന്നു. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ മൂന്ന് ഷോ എന്ന നിലയിലാണ് തീയറ്ററുകൾ പ്രവർത്തിക്കു
ഒന്നിടവിട്ട സീറ്റുകൾ അടച്ചുകെട്ടിയാകും പ്രദർശനം. തീയറ്ററുകൾ അണുവിമുക്തമാക്കിയിട്ടുണ്ട്. മാസ്റ്റർ റിലീസ് ചെയ്യാത്ത തീയറ്ററുകളിൽ വരുന്ന ആഴ്ച മലയാളം സിനിമകൾ മുൻഗണനാ ക്രമത്തിൽ റിലീസിനെത്തും. സെൻസറിംഗ് പൂർത്തിയാക്കി 11 മലയാള സിനിമകളാണ് റിലീസിനായി കാത്തിരിക്കുന്നത്.