Sunday, January 5, 2025
Movies

ജയസൂര്യ തന്റെ നൂറാമത്തെ ചിത്രം ‘സണ്ണി’യുമായെത്തുന്നു; ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സെപ്റ്റംബര്‍ 23 ന് പ്രീമിയര്‍

തിരുവനന്തപുരം: ആരാധകര്‍ പ്രതീക്ഷയോടെ പ്രേക്ഷകര്‍  കാത്തിരിക്കുന്ന സണ്ണിയുടെ ആഗോള പ്രീമിയര്‍ പ്രഖ്യാപിച്ചു. രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ സിനിമയില്‍  ജയസൂര്യയാണ് നായകന്‍. ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്ന് നിര്‍മ്മിച്ച സണ്ണി  ഇരുവര്‍ ഒരുമിക്കുന്ന  എട്ടാമത്തെ ചിത്രമാണ്.  ഈ സസ്‌പെന്‍സ്-ഡ്രാമ  ഒരു നടനെന്ന നിലയില്‍ ജയസൂര്യയുടെ നൂറാമത്തെ ചിത്രമായതിനാല്‍  ഒരു വലിയ നാഴികക്കല്ലാണ്. 2021 സെപ്റ്റംബര്‍ 23 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇന്ത്യയിലും 240 രാജ്യങ്ങളിലും പ്രദേശങ്ങളിലും സണ്ണി  സ്ട്രീമിംഗിന് ലഭിക്കും.

തന്റെ ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട സണ്ണി (ജയസൂര്യ) എന്ന  കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. അവന്‍ ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം,  അവന്റെ സ്‌നേഹം, പണം, ഉറ്റ സുഹൃത്ത്, എല്ലാം അവന് നഷ്ടമായി. പൂര്‍ണ്ണമായി  തകര്‍ന്നും നിരാശനുമായ  അദ്ദേഹം ആഗോള പകര്‍ച്ചവ്യാധിയുടെ നടുവില്‍ ദുബായില്‍ നിന്ന് കേരളത്തിലേക്ക്  എത്തുകയും  സമൂഹത്തില്‍ നിന്ന് സ്വയം  പിന്‍വലിഞ്ഞ് ഒരിടത്ത് ഒതുങ്ങി കൂടുകയും ചെയ്യുന്നു. ഒരു വൈകാരിക പ്രക്ഷുബ്ധതയില്‍  കുടുങ്ങി,  സാവധാനത്തില്‍  സ്വയം നശിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍, സണ്ണി അപരിചിതരായ ചിലരുമായി സൗഹൃദം സ്ഥാപിച്ചു.  ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ സണ്ണിയുടെ കാഴ്ചപ്പാട് മാറി മറിയുന്നു.  ഏറ്റവും മികച്ച ബാക്ക്ഗ്രൗണ്ട് സ്‌കോര്‍  സുന്ദരമാക്കിയ  സിനിമയില്‍  തുടക്കം മുതല്‍ അവസാനം വരെ മികച്ച നാടകീയതയും സസ്‌പെന്‍സും സമന്വയിപ്പിച്ചിട്ടുണ്ട്.

‘പ്രേക്ഷകര്‍ക്ക് വൈകാരിക ഉന്മേഷത്തോടെയുള്ള കഥകള്‍ ഇഷ്ടമാണ്, കൂടാതെ സണ്ണി പോലുള്ള ഒരു സിനിമ ലളിതമായ മനുഷ്യ വികാരങ്ങളുടെ  മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു, ആഖ്യാനം പൂര്‍ണ്ണമായി  ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ കഥാപാത്രത്തെ സ്‌നേഹിക്കാന്‍ അത് പ്രേക്ഷകരെ  പ്രേരിപ്പിക്കുന്നു,’ ആമസോണ്‍ പ്രൈം വീഡിയോയിലെ  കണ്ടന്റ് മേധാവിയും ഡയറക്ടറുമായ  വിജയ് സുബ്രഹ്മണ്യം പറഞ്ഞു. . ‘ ഞങ്ങളുടെ മലയാളം ലൈബ്രറിക്ക് ഒരു മികച്ച കൂട്ടിച്ചേര്‍ക്കലായി  ഈ ശക്തമായ സിനിമയെ  അവതരിപ്പിക്കാന്‍ ഡ്രീംസ് എന്‍ ബിയോണ്ടുമായി  സഹകരിക്കുന്നതില്‍ ഞങ്ങള്‍ അതീവ  സന്തുഷ്ടരാണ്. ജയസൂര്യയുടെ നൂറാമത്തെ ചിത്രമായ സണ്ണി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

‘ഒരു വൈകാരിക പ്രതിസന്ധിയില്‍ സ്വയം കണ്ടെത്തുന്ന ഒരു സംഗീതജ്ഞന്റെ കഥയാണ് സണ്ണി. തികച്ചും  അപരിചിതരുമായുള്ള  ആശയവിനിമയവും പെട്ടെന്നുള്ള സംഭവങ്ങളും ഇടപെടലുകളും അദ്ദേഹത്തിന്റെ പ്രതീക്ഷയും ആഹ്ലാദവും  പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന കഥയാണിത്”  നടനും നിര്‍മ്മാതാവുമായ ജയസൂര്യ പറഞ്ഞു. ഒരു നടനെന്ന നിലയില്‍ ഇത് എന്റെ നൂറാമത്തെ ചിത്രമാണ്, എന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു ശ്രദ്ധേയ  കഥാപാത്രമായിരിക്കും ഇത്. രഞ്ജിത്തുമായി  ചേര്‍ന്ന് നേരത്തെ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും, ഇത് ശരിക്കും സവിശേഷമാണ്. എന്റെ 100 -മത്തെ  ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുന്നതിലും 240 രാജ്യങ്ങളിലുടനീളമുള്ള ആഗോള പ്രേക്ഷകരിലേക്ക് എത്തുന്നതിലും എനിക്ക് ഏറെ സന്തോഷമുണ്ട്.

‘എന്റെ ഹൃദയത്തോട് വളരെ ചേര്‍ന്നു നില്‍ക്കുന്ന ഒരു ചിത്രമാണ് സണ്ണി. അതുല്യമായ ഈ ആഖ്യാനം ഒരൊറ്റ കഥാപാത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്, ഈ കഥാപാത്രത്തെ വളരെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ജയസൂര്യയെ പോലൊരു നടനെ ലഭിച്ചതില്‍  ഞാന്‍ ഏറെ സന്തുഷ്ടനാണ്. ”സണ്ണിയുടെ നിര്‍മ്മാതാവും എഴുത്തുകാരനും സംവിധായകനുമായ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു. ‘ സങ്കീര്‍ണ്ണമായ  മനുഷ്യ വികാരളെ ശ്രദ്ധാപൂര്‍വ്വം ഞങ്ങള്‍ തിരക്കഥയില്‍ തുന്നിചേര്‍ത്തിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് ഇത് അനുഭവിച്ചറിയാനാകും. പ്രേക്ഷകര്‍ക്ക് ഞങ്ങളുടെ ഈ സിനിമ ഇഷ്ടമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.  ഞങ്ങളുടെ സൃഷ്ടി ആഗോള പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന, ആമസോണ്‍ പ്രൈം വീഡിയോയിലെ  പ്രീമിയറിനായി ഞാന്‍  കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *