ആറാട്ട് റിലീസ് തിയതി പ്രഖ്യാപിച്ചു
മോഹൻലാൽ കേന്ദ്രകഥാപാത്രത്തിലെത്തുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ഫെബ്രുവരി 18 ന് തീയേറ്ററുകളിലെത്തും. നേരത്തെ ഫെബ്രുവരി പത്തിനായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത് എന്നാൽ കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ റിലീസിംഗ് മാറ്റുകയായിരുന്നു.
ആരോമ മോഹന്റെ നിർമാണത്തിൽ ഉദയകൃഷ്ണ യുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം മാസ് എന്റെർറ്റൈൻർ സ്വഭാവമുള്ള ഒന്നായിരിക്കുമെന്നാണ് അണിയറയിൽ നിന്നും ലഭിക്കുന്ന വിവരം.
ചിത്രത്തിൽ നെടുമുടി വേണു, സായികുമാർ, വിജയരാഘവൻ, സിദ്ദിഖ് ജോഡി, ആന്റണി ,ഇന്ദ്രൻ ഷീല,സ്വാസിക, രചന നാരായണൻകുട്ടി, മാളവിക എന്നിവർ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.